അങ്കണവാടികളിൽ പാൽ വിതരണം

Monday 14 July 2025 12:00 AM IST

കട്ടപ്പന: അഡീഷണൽ ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലുള്ള ചക്കുപള്ളം, വണ്ടൻമേട്, ഇരട്ടയാർ പഞ്ചായത്തുകളിലെ 101 അങ്കണവാടികളിലെ പ്രീ സ്‌കൂൾ കുട്ടികൾക്ക് ഈ മാസം മുതൽ 2026 മാർച്ച് വരെ ഒരു ദിവസം ഒരു കുട്ടിക്ക് 125 മില്ലി ലിറ്റർ പാൽ എന്ന കണക്കിൽ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ മിൽമ, അംഗീകൃത ക്ഷീര സൊസൈറ്റികൾ, ക്ഷീര കർഷകർ, കുടുംബശ്രീ സംരഭകർ, പാൽ വിതരണ സംവിധാനങ്ങൾ വഴി പാൽ വിതരണം ചെയ്യുന്നതിന് താത്പര്യമുള്ള വ്യക്തികൾ/ സ്ഥാപനങ്ങളിൽ നിന്ന് ടെൻഡറുകൾ ക്ഷണിച്ചു. 18ന് ഉച്ചയ്ക്ക് ഒന്ന് വരെ ടെൻഡറുകൾ നൽകാം. അന്നേദിവസം മൂന്നിന് ടെൻഡർ തുറന്ന് പരിശോധിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9497625573, 9496337561.