ഉത്സവബത്ത വർദ്ധിപ്പിക്കണമെന്ന്
Monday 14 July 2025 1:01 AM IST
ആറ്റിങ്ങൽ: ഹരിത കർമ്മ സേനാംഗങ്ങളുടെ ഓണം പ്രമാണിച്ചുള്ള ഉത്സവബത്ത വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി വി.ശിവൻകുട്ടിക്ക് നിവേദനം നൽകി. ഹരിത കർമ്മ സേന തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു ) ജില്ലാ പ്രസിഡന്റ് അഞ്ചുതെങ്ങ് സുരേന്ദ്രൻ,ജനറൽ സെക്രട്ടറി അഡ്വ.എം.ജി.മീനാംബിംക,തിരുവനന്തപുരം നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷ സുജാദേവി,വൈസ് പ്രസിഡന്റ് എസ്.അശ്വതി,എസ്.ഉണ്ണിക്കൃഷ്ണൻ,ദീപു പ്ലാമൂട് തുടങ്ങിയ നേതാക്കൾ ചേർന്ന് നിവേദനം നൽകിയത്.