ലഹരി വിരുദ്ധ നിയമ ബോധവത്കരണ സെമിനാർ
Monday 14 July 2025 1:01 AM IST
മുടപുരം: എസ്.സി /എസ്.ടി ചിറയിൻകീഴ് പൊലീസ് മോണിറ്ററിംഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുരവൂർ റിവർ വ്യൂ ഹാളിൽ ലഹരി വിരുദ്ധ നിയമബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. ആറ്റിങ്ങൾ ഡിവൈ.എസ്.പി മഞ്ചുലാൽ ഉദ്‌ഘാടനം ചെയ്‌തു. ചിറയിൻകീഴ് എസ്.എച്ച്.ഒ സജി.എസ് അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. ചന്ദ്രൻ മുടപുരം സ്വാഗതവും ഡി.ശശികുമാർ നന്ദിയും പറഞ്ഞു.