സംഘാടക സമിതി രൂപികരിച്ചു

Monday 14 July 2025 1:03 AM IST

ആര്യനാട്: തൊഴിൽ നിഷേധിക്കുന്ന സർക്കാർ,നാട് വിടുന്ന യുവത എന്ന മുദ്രാവാക്യവുമായി 25ന് ആർ.വൈ.എഫ് നടത്തുന്ന സെക്രട്ടേറിയറ്റ് വളയൽ സമരത്തിന്റെ അരുവിക്കര മണ്ഡലം സംഘാടന സമിതി രൂപികരിച്ചു. സി.മനോഹരൻ അദ്ധ്യക്ഷത വഹിച്ചു. ആർ.വൈ.എഫ് ജില്ലാ സെക്രട്ടറി അനൂപ് കുമാർ ഉദ്ഘാടനം ചെയ്തു. ആർ.എസ്.പി സംസ്ഥാന കമ്മിറ്റി അംഗം വിനോബ താഹ,കെ.ജി. രവീന്ദ്രൻ നായർ,ജി.ശശി,മുഹമ്മദ്‌ അമീൻ,സജൻ,എൽ.ചെല്ലയ്യൻ തുടങ്ങിയവർ പ്രസംഗിച്ചു.ജി.ശശി(ചെയർമാൻ),അഭിലാഷ് (കൺവീനർ)എന്നിവരെ തിരഞ്ഞെടുത്തു.