വായന പക്ഷാചരണം

Monday 14 July 2025 1:03 AM IST

വെള്ളറട: കുറ്റിയായണിക്കാട് കൈരളി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ വായനാപക്ഷാചരണം സംഘടിപ്പിച്ചു. കാട്ടാക്കട താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ബി.രാജഗോപാൽ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് അനിൽകുമാർ കടയിൽവിള അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി കൗൺസിൽ അംഗം ജെ.മഹേഷ്,പഞ്ചായത്ത് സമിതി കൺവീനർ എൻ.ദിവാകരൻനായർ,കമ്മിറ്റി അംഗം അനന്തു തുടങ്ങിയവർ സംസാരിച്ചു. ഗ്രന്ഥശാല സെക്രട്ടറി ഉഷ സ്വാഗതവും സുരേഷ് കുമാർ നന്ദിയും പറഞ്ഞു. യോഗത്തിൽ വിവിധ മേഖലകളിൽ നിന്നുള്ളവരെ ആദരിച്ചു.