ഉത്രാളിക്കാവ് പൂരം; സോവനീർ പുറത്തിറങ്ങി

Monday 14 July 2025 12:09 AM IST

വടക്കാഞ്ചേരി: ഉത്രാളിക്കാവ് പൂരം വടക്കാഞ്ചേരി ദേശം സോവനീർ പുറത്തിറങ്ങി. ഗാനരചയിതാവ് ഷിബു ചക്രവർത്തി ദേശം മുഖ്യരക്ഷാധികാരിയും കൾച്ചറൽ ആൻഡ് സോവനീർ കോ- ഓർഡിനേറ്ററുമായ അണ്ടേക്കാട്ട് വേണുഗോപാലിന് ആദ്യപ്രതി നൽകി പ്രകാശനം ചെയ്തു. സി.എ. ശങ്കരൻകുട്ടി അദ്ധ്യക്ഷനായി. നന്ദകുമാർ ഇടക്കുന്നി, പി.എൻ. വൈശാഖ്, പ്രശാന്ത് പുഴങ്കര, ഡോ. ജയശ്രീ കൃഷ്ണൻകുട്ടി, പി.കെ. രാജേഷ്, കെ. സതീഷ്‌കുമാർ, ജയൻ പാറയിൽ, പി.എ. നാരായണ സ്വാമി, പി.എൻ. ഗോകുലൻ, വി. സുരേഷ് കുമാർ, കെ. ബാലകൃഷ്ണൻ, പി.ആർ. സുരേഷ് കുമാർ, ഡോ. പി.ആർ. നാരായണൻ, വി. അനിരുദ്ധൻ, ഡോ. ശാന്തകുമാർ കേളത്ത്, പി.എൻ. രാജൻ, കാഞ്ഞൂർ ഉണ്ണിക്കൃഷ്ണൻ, എസ്.ആർ. മുത്തുക്കൃഷ്ണൻ, ഇ. രാമൻകുട്ടി സംസാരിച്ചു.