അനുമോദനയോഗം

Monday 14 July 2025 3:17 AM IST

തിരുവനന്തപുരം: എസ്.എ.ടി ആശുപത്രി ഹെൽത്ത് എഡ്യുക്കേഷൻ സൊസൈറ്റി എംപ്ലോയിസ് യൂണിയന്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ ജീവനക്കാരുടെ മക്കളുടെ അനുമോദനയോഗം 'മികവ് 2025' കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

സംസ്ഥാന അവാർഡ് നേടിയ എസ്.എ.ടിയിലെ സീനിയർ നഴ്സിംഗ് ഓഫീസർ കെ.ജ്യോതിയെ അനുമോദിച്ചു. ഗൈനക് ഒ.പി ബ്ലോക്കിൽ നടന്ന പരിപാടിയിൽ സൊസൈ​റ്റി എക്സിക്യുട്ടീവ് കൗൺസിൽ അംഗം എസ്.എസ്. രാജലാൽ അദ്ധ്യക്ഷനായി. ആശുപത്രി സൂപ്രണ്ട് ഡോ.എസ്.ബിന്ദു,ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.എസ്.അജിത്ത്, ആർ.എം.ഒമാരായ ഡോ.എ.ഷെർമിൻ നസ്രിൻ,ഡോ.ബി.എസ്.കല,അഡ്മിനിസ്‌ട്രേ​റ്റീവ് ഓഫീസർ യു.സുഭാഷ്, എംപ്ലോയിസ് യൂണിയൻ സെക്രട്ടറി എം.ജെ.നിസാം,ജോയിന്റ് സെക്രട്ടറി ആർ.രാജേഷ് എന്നിവർ സംസാരിച്ചു.