നെൽവിലകുടിശിക നൽകണം
Monday 14 July 2025 1:20 AM IST
കുട്ടനാട്: കേരളത്തിലെ 2,06,877 കർഷകരിൽ നിന്ന് സംഭരിച്ച 5.81 ലക്ഷം ടൺ നെല്ലിന്റെ വിലയായ 1644 കോടി രൂപയിൽ ഇനിയും നൽകാനുള്ള 712 കോടി രൂപ അടിയന്തരമായി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് നെൽകർഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ മങ്കൊമ്പ് പാഡിമാർക്കറ്റിംഗ് ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധാഗ്നി നടനുംകർഷകനുമായ കൃഷ്ണ പ്രസാദ് ഉദ്ഘാടനം ചെയ്തു. നെൽകർഷക സംരക്ഷണസമിതി പ്രസിഡന്റ് റെജീന അഷറഫ് അദ്ധ്യക്ഷയായി.രക്ഷാധികാരി വി.ജെ ലാലി,സാം ഈപ്പൻ,ജനറൽ സെക്രട്ടറി സോണിച്ചൻ പുളിങ്കുന്ന്, വർക്കിംഗ് പ്രസിഡന്റ് പി.ആർ.സതീശൻ,കോർഡിനേറ്റർ ജോസ് കാവനാട് തുടങ്ങിയവർ സംസാരിച്ചു.