ജലസംഭരണികൾക്ക് അംഗീകാരം
Monday 14 July 2025 2:20 AM IST
കുട്ടനാട്: നീലംപേരൂർ, മുട്ടാർ, വെളിയനാട്, പഞ്ചായത്തുകളിൽ ജലസംഭരണിയും പുതുതായി വിതരണ ശൃംഖലയും സ്ഥാപിക്കാനുള്ള ദർഘാസിന് മന്ത്രിസഭാസമിതി അംഗീകാരം നൽകി.മൊത്തം 59, 92,84,964 രൂപയുടെ ദർഘാസിനാണ് അംഗീകാരമായതി. വാലടിയിലെ കൈതാങ്ങ് എന്ന സംഘടനയുടെ നേതൃത്വത്തിൽ പി.സുരേഷ്കുമാർ, കെ.ഗോപി, കെ.ഗോപകുമാർ,ശശികുമാർ നല്ലറയ്ക്കൽ, ഇ.പി ഭാസ്ക്കരൻ നായർ എന്നിവർ ചേർന്ന് പൊതുജനങ്ങളിൽ നിന്ന് സംഭാവനയായി ലഭിച്ച പണംകൊണ്ട് വാലടി കൂട്ടുമ്മേൽക്ഷേതം വക ഭൂമി വിലയ്ക്ക് വാങ്ങി നീലംപേരൂരിൽ ജലസംഭരണി നിർമ്മിക്കാൻ സർക്കാരിന് കൈമാറിയിരുന്നു.ഈ പരിശ്രമത്തിന്റെ ഫലമാണ് മന്ത്രിസഭാസമിതി അംഗീകാരം.