മാരാരിക്കുളം ബീച്ച് ശുചീകരിച്ചു

Monday 14 July 2025 1:24 AM IST

ചേർത്തല:അർത്തുങ്കൽ തിരദേശ പൊലീസ് സ്റ്റേഷന്റെയുംചേർത്തല സെന്റ് മൈക്കിൾസ് കോളേജ് ടൂറിസം ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ മാരാരിക്കുളം ബീച്ച് ശുചീകരിച്ചു.അർത്തുങ്കൽ കോസ്റ്റൽ പൊലീസ് സബ് ഇൻസ്‌പെക്ടർ കെ.പി.പുഷ്പൻ ഉദ്ഘാടനം ചെയ്തു.സെന്റ് മൈക്കിൾസ് കോളേജ് ടൂറിസം ക്ലബ് കോ–ഓർഡിനേറ്റർ ജി.ലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു.അസി.സബ് ഇൻസ്‌പെക്ടർ ആരതി പ്രദീപ് സ്വാഗതവും അസി.സബ് ഇൻസ്‌പെക്ടർ എ.പി.സുരേഷ് നന്ദിയും പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥരായ വി.എച്ച്.അൻസാർ,വിവേക്, കോസ്റ്റൽ വാർഡൻമാരായ ജെറോം ജോസഫ്, ജസ്റ്റിൻ പ്രിൻസ്,ജോൺ ബ്രിട്ടോ, വിദ്യാർത്ഥികൾ എന്നിവർപങ്കാളികളായി. ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യം തരംതിരിച്ച് ഹരിതകർമസേനയെ ഏൽപ്പിച്ചു.