പൂർവവിദ്യാർത്ഥി സംഗമം:പുനർജനി
Monday 14 July 2025 1:24 AM IST
മാന്നാർ: പരുമല ദേവസ്വം ബോർഡ് പമ്പാ കോളേജ് ഗണിത ശാസ്ത്ര വിഭാഗം പൂർവ വിദ്യാർത്ഥി സംഗമം'പുനർജനി 2025' നടന്നു. 1974 മുതൽ 2024 വരെയുള്ള പൂർവ വിദ്യാർത്ഥികൾ പങ്കെടുത്തു.ഗണിത ശാസ്ത്ര വിഭാഗം മേധാവി ഉണ്ണി എം.എസ് അദ്ധ്യക്ഷനായി.കോളേജ് പ്രിൻസിപ്പാൾ പ്രൊഫസർ ഡോ.സുരേഷ്.എസ് ഉദ്ഘാടനം നിർവഹിച്ചു. മുൻപ്രിൻസിപ്പൽ പ്രൊഫ.രാജ്മോഹൻ, സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മുൻ മേധാവി പ്രൊഫ.വത്സല കുമാരി, ഡോ.രാജേഷ്.ജി, ഇക്കണോമിക്സ് വിഭാഗം മുൻ മേധാവിയും പൂർവവിദ്യാർത്ഥിയുമായ ഡോ.പ്രകാശ്.വി,പൂർവവിദ്യാർത്ഥി പ്രതിനിധികളായ ശ്രീകുമാർ,അമ്പിളി എന്നിവർ സംസാരിച്ചു.മാത്തമാറ്റിക്സ് ക്ലബ് കോർഡിനേറ്റർ കിഷോർ.ആർസ്വാഗതവും ഡോ.ലക്ഷ്മിനന്ദിയുംപറഞ്ഞു.