ഉന്നത വിജയികളെ അനുമോദിച്ചു

Monday 14 July 2025 1:24 AM IST

ചെന്നിത്തല: തൃപ്പെരുന്തുറ കലാപോഷിണി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. വായനശാലാ ഹാളിൽ ജില്ലാ ലൈബ്രറി കൗൺസിൽ അംഗം കെ.സുരേഷ്കുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.വിജയകുമാർ അദ്ധ്യക്ഷനായി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പ്രൊഫ.സുകുമാരബാബു മുഖ്യപ്രഭാഷണം നടത്തി. വായനശാല സെക്രട്ടറി കെ.വേണു, പി.ബാലചന്ദ്രൻനായർ, അജിത് ആയിക്കാട്ട്, മാധവൻ ഉണ്ണിത്താൻ, അശോക് കുമാർ, ജി.യോഹന്നാൻ, മോഹനൻ ചക്കനാട്ട് എന്നിവർ സംസാരിച്ചു.