യോഗ സ്‌പോർട്സ് ചാമ്പ്യൻഷിപ്പ്

Monday 14 July 2025 1:26 AM IST

തിരുവനന്തപുരം: യോഗ അസോസിയേഷൻ ഒഫ് തിരുവനന്തപുരത്തിന്റെയും തിരുവനന്തപുരം ജില്ലാ സ്‌പോർട്സ് കൗൺസിലിന്റെയും സംയുക്താഭിമുഖ്യത്തിൽ പത്താമത് ജില്ലാ യോഗ സ്പോർട്സ് ചാമ്പ്യൻഷിപ്പ് നടന്നു.

പി.എം.ജി ഗവ.സിറ്റി വി.എച്ച്.എസ് സ്‌കൂളിൽ നടന്ന പരിപാടി സി.​കെ.ഹരീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. യോഗ അസോസിയേഷൻ തിരുവനന്തപുരം പ്രസിഡന്റ് പി.രാജേന്ദ്രകുമാർ അദ്ധ്യക്ഷനായിരുന്നു. യോഗ അസോസിയേഷൻ ഒഫ് കേരളയുടെ പ്രസിഡന്റ് അഡ്വ.ബി.ബാലചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ഗോപൻ,​ജെ.എസ്. ഗോപൻ,ബാലകൃഷ്ണൻ സ്വാമി,കെ.എസ്.ഷീജ,അനൂപ് എന്നിവർ ആശംസകൾ നേർന്നു. യോഗ അസോസിയേഷൻ ഓഫ് തിരുവനന്തപുരത്തിന്റെ സെക്രട്ടറി ബി.കെ.ഷംജു സ്വാഗതവും ജോയിന്റ് സെക്രട്ടറി എ.ജോയ് നന്ദിയും പറഞ്ഞു. ജില്ലാ സ്‌പോർട്സ് കൗൺസിൽ നിരീക്ഷകൻ കെ.കൃഷ്ണകുമാർ പങ്കെടുത്തു. വിജയികൾക്ക് സമ്മാനങ്ങൾ നൽകി.