വി.എസിന്റെ ആരോഗ്യനിലയിൽ മാറ്റമില്ല

Monday 14 July 2025 1:26 AM IST

തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ മാറ്റമില്ല. മരുന്നുകളോട് ചെറുതായി പ്രതികരിക്കുന്നുണ്ടെങ്കിലും രക്തസമ്മർദ്ദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിലായിട്ടില്ല.ഇടവിട്ട ദിവസങ്ങളിൽ നൽകുന്ന ഡയാലിസിസ് ശാരീരിക അവസ്ഥ കണക്കിലെടുത്ത് പലപ്പോഴും പൂർത്തിയാക്കാൻ കഴിയുന്നില്ല. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ നെഫ്രോളജി വിഭാഗം മേധാവി കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തി വി.എസിന്റെ ആരോഗ്യസ്ഥിതി വിലയിരുത്തിയിരുന്നു. നിലവിൽ നൽകുന്ന ചികിത്സകൾ തുടരാൻ നിർദ്ദേശം നൽകി.