ചെസ് അക്കാഡമി ആരംഭിച്ചു
Monday 14 July 2025 2:24 AM IST
ആലപ്പുഴ: മുഹമ്മ കേന്ദ്രമാക്കി എസ്.ഡി ഗ്രന്ഥാലയത്തിന്റെയും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുഹമ്മ യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ ചെസ് അക്കാഡമി പ്രവർത്തനമാരംഭിച്ചു.ചെസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സുനിൽകുമാർ ഉദ്ഘാടനം നിർവഹിച്ചു. മുഹമ്മ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ടി.രജി മുഖ്യാതിഥിയായി. ഗ്രന്ഥാലയം പ്രസിഡന്റ് ജെ.ജയലാൽ അദ്ധ്യക്ഷനായി. ചെസ് അസോ. ജില്ലാ സെക്രട്ടറി വിനീത് കുമാർ മുഖ്യ പരിശീലകനാണ്. കെ.എസ്.ദാമോദരൻ, എൻ.പി.രവീന്ദ്രനാഥ്, എം.എസ്.ശശിധരൻ എന്നിവർ സംസാരിച്ചു. വായനശാല സെക്രട്ടറി കെ.എസ്.പ്രമോദ് ദാസ് സ്വാഗതം പറഞ്ഞു. അഡ്മിഷന് ഫോൺ: 9495988029 , 9400203766