ഷോർട്ട് ഫിലിം മത്സരം
Monday 14 July 2025 1:27 AM IST
അമ്പലപ്പുഴ: എൻ.വി.കെ അറവുകാടിന്റെ സ്മരണയ്ക്കായി സംസ്ഥാന തലത്തിൽ ഷോർട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു.സ്റ്റേജ് ഇന്ത്യയുടെ മുപ്പത്തിനാലാമത് വാർഷിക ആഘോഷങ്ങളോടനുബന്ധിച്ചാണ് മത്സരം.ചലച്ചിത്ര രംഗത്തെ പ്രശസ്തർ ജൂറി അംഗങ്ങളാകുന്ന ഫെസ്റ്റിവലിൽ വിജയികൾക്ക് ക്യാഷ് അവാർഡ്, മൊമന്റൊ, പ്രശസ്തിപത്രം എന്നിവ നൽകും.ആഗസ്റ്റ് 15 നകം എൻട്രികൾ ലഭിച്ചിരിക്കണം.മുപ്പത് മിനിറ്റിൽ താഴെയുള്ള ഫിലിമായിരിക്കണം.സെപ്റ്റംബർ 20 ന്പുരസ്ക്കാരങ്ങൾ വിതരണം ചെയ്യും.വിശദവിവരങ്ങൾക്ക് മധു പുന്നപ്ര, സ്റ്റേജ് ഇന്ത്യ, ക്യാമ്പ് ഓഫീസ്, പുന്നപ്ര പി.ഒ, ആലപ്പുഴ 4 എന്ന വിലാസത്തിലോ 9048427347 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടുക.