ഇന്റർ സ്‌കൂൾ സ്പേസ് ക്വിസ്

Monday 14 July 2025 1:32 AM IST

വക്കം:ചാന്ദ്ര ദിനത്തോടനുബന്ധിച്ചു ഇന്റർ സ്‌കൂൾ സ്പേസ് ക്വിസ്‌ വെള്ളിയാഴ്ച വക്കം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ ആറ്റിങ്ങൽ,വർക്കല,കിളിമാനൂർ, നെടുമങ്ങാട്,പാലോട് സബ് ജില്ലകളിൽ നിന്നുള്ള സ്കൂളുകളിലെ യു.പി,ഹൈസ്കൂൾ,ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ ഓരോ കുട്ടികൾക്ക് വീതം പങ്കെടുക്കാം. രജിസ്ട്രേഷൻ രാവിലെ 9ന്. യു.പി,ഹൈസ്കൂൾ,ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ ആദ്യ മൂന്നു സ്ഥാനക്കാർക്ക് സമ്മാനം നൽകും.