പുസ്തക പ്രകാശനം
Monday 14 July 2025 1:42 AM IST
നെയ്യാറ്റിൻകര: നവമാദ്ധ്യമങ്ങൾ യുവ എഴുത്തുകാർക്ക് കൂടുതൽ പ്രയോജനകരമാകുന്നെന്നും കൂടുതൽ വായനാ സുഖം നല്കുന്നുവെന്നും കേന്ദ്ര സാഹിത്യ അക്കാഡമി അംഗം ഡോ.സാബു കോട്ടുക്കൽ അഭിപ്രായപ്പെട്ടു. അനിൽ കാട്ടാക്കടയുടെ യാത്രാനുഭവ പുസ്തകമായ 'സെയ്ദാലിയുടെ ലോറിയിലെ ഭാരത യാത്ര" എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ പുസ്തകം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നെയ്യാറ്റിൻകര ഗ്രേസ് ഗാർഡൻസിൽ നടന്ന ചടങ്ങിൽ റിട്ട. ജില്ലാ ജഡ്ജി എ.കെ.ഗോപകുമാർ പ്രകാശനം നിർവഹിച്ചു. തലയൽ മനോഹരൻ നായർ പുസ്തകം പരിചയപ്പെടുത്തി. ഗാന്ധി സ്മാരകനിധി ഡയറക്ടർ അഡ്വ.ബി.ജയചന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു. ഗ്രന്ഥശാലാ സംഘം മെമ്പർ അഡ്വ. ഷാജി,സാഹിത്യ നിരൂപകൻ തലയൽ പ്രകാശ്, ബിനു മരുതത്തുർ, റൈസ്റ്റൺ പ്രകാശ്, ലിവിൻസ് കുമാർ, ഗിരീഷ് പരുത്തി മഠം, പി.രാധാകൃഷ്ണൻ നായർ തുടങ്ങിയവർ സംസാരിച്ചു.