രാജ്ഭവനിലും ക്ളിഫ് ഹൗസിലും വ്യാജബോംബ് ഭീഷണി
Monday 14 July 2025 1:49 AM IST
തിരുവനന്തപുരം: രാജ്ഭവനിലും ക്ളിഫ് ഹൗസിലും ബോംബ് വച്ചിട്ടുണ്ടെന്ന് വ്യാജസന്ദേശം. ഇന്നലെ രാവിലെ പത്തോടെ തമ്പാനൂർ പൊലീസ് സ്റ്റേഷനിലേക്കാണ് അജ്ഞാതർ വ്യാജ ഇ-മെയിൽ സന്ദേശമയച്ചത്. തുടർന്ന് പൊലീസും ബോംബ് സ്ക്വാഡും ഡോഗ് സ്‌ക്വാഡും, ക്ലിഫ് ഹൗസിലും രാജ്‌ഭവനിലും പരിശോധന നടത്തി.