വധശ്രമക്കേസിലെ പ്രതി പിടിയിലായി
Monday 14 July 2025 1:58 AM IST
പാറശാല: വധശ്രമക്കേസിൽ ഒളിവിലായിരുന്ന പാറശാല ചെറുവാരക്കോണം പ്രായറയ്ക്കൽവിള വീട്ടിൽ കണ്ണാടി ബിനു എന്നറിയപ്പെടുന്ന ബിനു (47) അറസ്റ്റിലായി. കഴിഞ്ഞ ഏപ്രിൽ 24ന് പാറശാല വന്യക്കോട് സ്വദേശിയായ സജിത്ത് എന്നയാളെ ആക്രമിച്ച് ഗുരുതരമായി പരിക്കേല്പിച്ച ശേഷം ഒളിവിൽ കഴിയുകയായിരുന്നു.
കേസിലെ മൂന്നാം പ്രതിയാണ് ഇയാൾ. കഴിഞ്ഞ ദിവസം രാത്രിയിൽ തമിഴ്‌നാട് അതിർത്തി പ്രദേശമായ മലയടിയിലെ ഒളിസങ്കേതത്തിൽ നിന്നും സാഹസികമായാണ് പ്രതിയെ പിടികൂടിയത്. പാറശാല എസ്.ഐ ദീപു എസ്.എസ്, എസ്.സി.പി.ഒ ഷാജൻ, സി.പി.ഒ മാരായ അനിൽകുമാർ, അഭിലാഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.