നോട്ടീസ് പ്രകാശനം
Monday 14 July 2025 1:06 AM IST
വിഴിഞ്ഞം: ശ്രീഅയ്യങ്കാളി ഇൻസ്‌റ്റിറ്റ്യൂട്ട് ഒഫ് ഹിസ്‌റ്റോറിക്കൽ സ്റ്റഡിസ് ഏർപ്പെടുത്തിയിട്ടുള്ള മൂന്നാമത് ശ്രീഅയ്യങ്കാളി പ്രതിഭ പുരസ്‌കാര വിതരണം ആഗസ്റ്റ് 17ന് വെങ്ങാനൂരിൽ 20മത് വാർഷികസമ്മേളനത്തിൽ വിതരണം ചെയ്യും.ഇതിനോടനുബന്ധിച്ചുള്ള നോട്ടീസ് എസ്.എൻ.ഡി.പി യോഗം കോവളം യൂണിയൻ സെക്രട്ടറി തോട്ടം.പി.കാർത്തികേയൻ, സംഘാടകസമിതി ചെയർമാൻ എ.ജെ.സുക്കാർണോയ്ക്ക് നൽകി പ്രകാശനം ചെയ്തു. പ്രസിഡന്റ് ഷാബുഗോപിനാഥ്, ജനറൽ കൺവീനർ എ.കെ.ഹരികുമാർ, മീഡിയ കൺവീനർ വിജേഷ് ആഴിമല, ചന്ദ്രമോഹൻ എന്നിവർ പങ്കെടുത്തു. നാടൻ പാട്ടുകാരി പ്രസീത ചാലക്കുടിയ്ക്കാണ് പുരസ്കാരം നൽകുന്നത്. 25000 രൂപയും പ്രശസ്തിപത്രവുമാണ് പുരസ്കാരം.