30 വർഷം ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ

Monday 14 July 2025 1:06 AM IST

പാറശാല: വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങൾ കവർന്ന കേസിലെ പ്രതി 30 വർഷങ്ങൾക്ക് ശേഷം പിടിയിലായി. പാറശാലക്ക് സമീപം പളുകൽ കുമാർ വിലാസത്തിൽ ജയകുമാർ (50) ആണ് പാറശാല പൊലീസിന്റെ പിടിയിലായത്.1996-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.തുടർന്ന് പൊലീസിന് പിടികൊടുക്കാതെ ഒളിവിലായിരുന്ന പ്രതി വ്യാജ തിരിച്ചറിയൽ രേഖകൾ നിർമ്മിച്ച് കൊല്ലം ശക്തികുളങ്ങരയിൽ താമസിച്ച് വരികയായിരുന്നു. നെയ്യാറ്റിൻകര ഡിവൈ.എസ്.പി.ചന്ദ്രദാസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കാട്ടാക്കട കണ്ടല ഭാഗത്തുള്ള സുഹൃത്തിനെ കാണാൻ എത്തിയ പ്രതിയെ പൊലീസ് വളഞ്ഞ് പിടികൂടിയത്.പാറശാല എസ്.ഐ ദീപു.എസ്.എസ്, എസ്.സി.പി.ഒ മാരായ ഷാജൻ,വിമൽരാജ്, സി.പി.ഒ മാരായ അനിൽകുമാർ, അഭിലാഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.