അനുസ്മരണവും വിദ്യാഭ്യാസ അവാർഡ് വിതരണവും നടത്തി
വൈക്കം: കേരളത്തിലെ കമ്മ്യൂണിസ്റ്റ് നേതാക്കളും ജനപ്രതിനിധികളുമായിരുന്ന പി.കെ വാസുദേവൻ നായർ, പി.എസ് ശ്രീനിവാസൻ, എം.കെ കേശവൻ എന്നിവരുടെ അനുസ്മരണ സമ്മേളനവും മികച്ചവിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള പുരസ്‌കാര സമർപ്പണവും നടത്തി. സി.പി.ഐ ഉദയനാപുരം ലോക്കൽ കമ്മിറ്റി നാനാടത്തെ എം.കെ കേശവൻ സ്മാരക മന്ദിരത്തിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം പ്ലാന്റേഷൻ കോർപ്പറേഷൻ ചെയർമാൻ ഒ.പി അബ്ദുൽ സലാം ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മിറ്റി അംഗം കെ വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. എം.കെ കേശവൻ സ്മാരക വിദ്യാഭ്യാസ അവാർഡ് സി.കെ ആശ എം.എൽ.എയും ചികിത്സാസഹായം സി.പി.ഐ ജില്ലാ എക്‌സി. അംഗം ടി.എൻ രമേശനും വിതരണം ചെയ്തു. മണ്ഡലം സെക്രട്ടറിമാരായ സാബു പി .മണലൊടി, എം.ഡി ബാബുരാജ്, അസി. സെക്രട്ടറി പി പ്രദീപ്, ജില്ലാ കൗൺസിൽ അംഗം കെ.ഡി വിശ്വനാഥൻ, പി.ഡി സാബു, പി.എസ് അർജുൻ, ഗീതാ ഷാജി, ഗിരിജ പുഷ്‌കരൻ എന്നിവർ പ്രസംഗിച്ചു.