രജനികാന്തിന്റെയും മോഹൻലാലിന്റെയും നായിക, ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർ താരത്തെ പ്രണയിച്ചു, അവിവാഹിതയായി തുടരുന്നതിനെ കുറിച്ച് നടി
ഒരുകാലത്ത് തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ നായികയായി തിളങ്ങിയ നടിയാണ് നഗ്മ. ബോളിവുഡിലൂടെയായിരുന്നു അരങ്ങേറ്റമെങ്കിലും തമിഴ് സിനിമയാണ് നഗ്മയെ താരമാക്കിയത്. പ്രഭുദേവയെ നായകനാക്കി ഷങ്കർ സംവിധാനം ചെയ്ത കാതലനാണ് നഗ്മയുടെ തലവര മാറ്റിയ ചിത്രം. തുടർന്ന് രജനികാന്തിന്റെ നായികയായി ബാഷ, മെട്ടുക്കുടി, ലവ് ബേറ്റ്സ്, വേട്ടിയെ മടിച്ച്ക്കട്ട്, ദീന, സിറ്റിസൺ തുടങ്ങി നിരവധി ചിത്രങ്ങളിൽ വേഷമിട്ടു. മലയാളത്തിൽ ശ്രീകൃഷ്ണപുരത്തെ നക്ഷത്ര തിളക്കം, മോഹൻലാലന്റെ നായികയായി പ്രജ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.
നന്ദിത മൊറാർജി എന്നാണ് നഗ്മയുടെ യഥാർത്ഥ പേര്. സിനിമയിൽ എത്തിയ ശേഷമാണ് പേരുമാറ്റിയത്. 1990ൽ ബാഗി എന്ന സൽമാൻ ഖാൻ ചിത്രത്തിലൂടെ 15ാം വയസിലായിരുന്നു സിനിമാ അരങ്ങേറ്റം. തെലുങ്കിൽ ചിരഞ്ജീവി, ബാലകൃഷ്ണ, നാഗാർജുന, വെങ്കിടേഷ്, മോഹൻബാബു തുടങ്ങിയവരുടെ നായികയായും തിളങ്ങി..
ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനായിരുന്ന സൗരവ് ഗാംഗുലിയുമായുള്ള പ്രണയവും നഗ്മയെ അക്കാലത്ത് ഗോസിപ്പുകോളങ്ങളിലെ താരമാക്കി മാറ്റി. .1999 ലെ ക്രിക്കറ്റ് ലോകകപ്പിനിടെയാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. അതിനുശേഷം, ഇരുവരെയും പലതവണ പൊതുസ്ഥലങ്ങളിൽ ഒരുമിച്ച് കണ്ടതോടെയാണ് പ്രണയ വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയത്. പിന്നീട്, ഇരുവരും വിവാഹിതരാകാൻ പോകുന്നു എന്ന തരത്തിലുള്ള വാർത്തകളും പ്രചരിച്ചു. ഈ സമയങ്ങളിലെല്ലാം സൗരവ് വിവാഹിതനായിരുന്നു എന്നത് ശ്രദ്ധേയമാണ്. 1997 ൽ ഗാംഗുലി തന്റെ ബാല്യകാല സുഹൃത്തായ ഡോണയെ വിവാഹം കഴിച്ചു. വാർത്തകൾ പ്രചരിക്കുമ്പോൾ ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് രണ്ട് വർഷമേ ആയിട്ടുള്ളൂ
ആ സമയത്ത്, ഗാംഗുലി നഗ്മയെ വിവാഹം കഴിക്കാൻ ഭാര്യയോട് വിവാഹമോചനം ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ നടിയുമായി യാതൊരു ബന്ധവുമില്ലെന്ന് ഗാംഗലി വ്യക്തമാക്കിയതോടെ കിംവദന്തികൾ അവസാനിച്ചു. തുടർന്ന് ഈ വിഷയത്തിൽ പ്രതികരണവുമായി താരത്തിന്റെ ഭാര്യ ഡോണയും രംഗത്തെത്തി. ഗാംഗുലിയും നഗ്മയും തമ്മിലുള്ള പ്രണയത്തെക്കുറിച്ചുള്ള റിപ്പോർട്ടുകളിൽ സത്യവിരുദ്ധമാണെന്ന് ഡോണ പറഞ്ഞു.
എന്നാൽ ഗാംഗുലിയുടെ പേര് പരാമർശിക്കാതെ തന്റെ പ്രണയത്തകർച്ചയെ കുറിച്ച് നഗ്മ ഒരഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. . "വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നിന്നുള്ള, അവരുടെ മേഖലകളിൽ അറിയപ്പെടുന്ന രണ്ട് ആളുകൾ പരസ്പരം ഇഷ്ടപ്പെടുമ്പോൾ, ആളുകൾ അതിനെക്കുറിച്ച് സംസാരിക്കും. ആരൊക്കെ എന്ത് പറഞ്ഞാലും, കാരണങ്ങളും സാഹചര്യങ്ങളുമാണ് വേർപിരിയലിനെ നിർബന്ധിതമാക്കിയത്," നഗ്മ വ്യക്തമാക്കി
തന്റെ 50-ാം വയസ്സിലും അവിവാഹിതയായി തുടരുകയാണ് നഗ്മ. അഭിനയത്തിൽ നിന്ന് ബ്രേക്ക് എടുത്ത നടിപിന്നീട് രാഷ്ട്രിയത്തിലു കൈവച്ചു. . 2004 ലാണ് താരം കോൺഗ്രസ് പാർട്ടിയിൽ ചേരുന്നത്. തുടർന്ന് 2014 ൽ മീററ്റ് ലോക്സഭാ മണ്ഡലത്തിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു,