ബാഗിൽ കയറി രക്ഷപ്പെട്ട് തടവുപുള്ളി

Monday 14 July 2025 7:29 AM IST

പാരീസ്: ശിക്ഷ കഴിഞ്ഞ് ജയിലിൽ നിന്ന് മടങ്ങിയ ആളുടെ ബാഗിനുള്ളിൽ കയറി രക്ഷപ്പെട്ട് തടവുപുള്ളി. ! തെക്കു കിഴക്കൻ ഫ്രാൻസിലെ ലിയോൺ-കോർബാസ് ജയിലിൽ വെള്ളിയാഴ്ചയായിരുന്നു സംഭവം. സഹതടവുകാരൻ ശിക്ഷാ കാലാവധി പൂർത്തിയാക്കിയ അവസരം മുതലെടുത്ത പ്രതി ലഗേജിനുള്ളിൽ കയറിക്കൂടിയ ശേഷം പുറത്തുകടക്കുകയായിരുന്നെന്നും അന്വേഷണം തുടങ്ങിയെന്നും പ്രിസൺ സർവീസ് അറിയിച്ചു. രക്ഷപ്പെട്ട തടവുകാരൻ നിരവധി കുറ്റങ്ങൾ ചുമത്തപ്പെട്ട ആളാണെന്നും ഇയാൾക്കെതിരെ സംഘടിത കുറ്റകൃത്യവുമായി ബന്ധപ്പെട്ട അന്വേഷണം നടന്നിരുന്നെന്നും അധികൃതർ പറയുന്നു. 678 തടുവകാരെ ഉൾക്കൊള്ളാൻ ശേഷിയുള്ള ലിയോൺ-കോർബാസ് ജയിലിൽ നിലവിൽ 1,200ഓളം പേരുണ്ട്.