ടിക് ടോക്ക് ഡിലീറ്റ് ചെയ്തില്ല, മകളെ വെടിവച്ചു കൊന്ന് പിതാവ്

Monday 14 July 2025 7:30 AM IST

കറാച്ചി: വീഡിയോ ഷെയറിംഗ് ആപ്പായ ടിക്ടോക്കിലെ അക്കൗണ്ട് ഡിലീറ്റ് ചെയ്യാൻ വിസമ്മതിച്ച 16കാരിയായ മകളെ വെടിവച്ചു കൊന്ന് പിതാവ്. പാകിസ്ഥാനിലെ റാവൽപിണ്ടിയിലാണ് സംഭവം. പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവം ആത്മഹത്യയെന്ന് വരുത്തിതീർക്കാനാണ് പെൺകുട്ടിയുടെ കുടുംബം ശ്രമിച്ചത്. കഴിഞ്ഞ മാസം സമാന രീതിയിൽ 17കാരിയായ ഇൻഫ്ലുവൻസറും പാകിസ്ഥാനിൽ കൊല്ലപ്പെട്ടിരുന്നു.