അടുക്കളയിൽ ചെരുപ്പ് ധരിച്ച് കയറാറുണ്ടോ? ഇത് അറിയാതെ പോകരുത്
വാസ്‌തു ശാസ്ത്രപ്രകാരം വീടുവയ്‌ക്കുന്നരാണ് അധികവും. വാസ്‌തു നോക്കി വീട് വയ്‌ക്കുന്നവരിൽ സമാധാനവും ധനാഗമനവും ഉണ്ടാകുമെന്നാണ് വിശ്വാസം. വാസ്‌തു നോക്കാതെ വീട് വച്ചവരാണെങ്കിലും ഐശ്വര്യം കൊണ്ടുവരാനായി ചില കാര്യങ്ങൾ ചെയ്യാവുന്നതാണ്. ഇതിലൂടെ വീട്ടിൽ സന്തോഷവും ഐശ്വര്യവും ഇരട്ടിയായി വർദ്ധിക്കും. എന്നാൽ നിങ്ങൾ ചെയ്യുന്ന നിസാരമായ കാര്യങ്ങളാണ് പലപ്പോഴും വലിയ ദോഷത്തിനിടയാക്കുന്നത്. അതിൽ ഒന്നാണ് ചെരുപ്പ്. വീട്ടിലെ ചില സ്ഥലത്ത് ചെരുപ്പ് ധരിക്കുന്നത് വാസ്തുശാസ്ത്ര പ്രകാരം ദോഷമാണ്.
വീട്ടിലെ അടുക്കളയിൽ ഒരിക്കലും ചെരുപ്പ് ധരിക്കാൻ പാടില്ലെന്ന് വാസ്തുവിൽ പറയുന്നു. അടുക്കളയിൽ ചെരുപ്പ് ധരിക്കുന്നത് അന്നപൂർണ്ണേശ്വരി ദേവിയെ അപമാനിക്കുന്നതിന് തുല്യമാണെന്നാണ് വിശ്വാസം. കൂടാതെ പണം സൂക്ഷിക്കുന്നിടത്തും ചെരിപ്പ് ധരിക്കാൻ പാടില്ല. ഇത് ലക്ഷ്മീദേവിയുടെ കോപത്തിന് കാരണമാകുമെന്നാണ് വാസ്തുശാസ്ത്രത്തിൽ പറയുന്നത്. ഇത് സാമ്പത്തിക നഷ്ടത്തിലേക്ക് നയിച്ചേക്കാം.
പൂജാമുറിക്കുള്ളിലും ചെരിപ്പ് ധരിക്കാൻ പാടില്ല. കൂടാതെ വാസ്‌തുശാസ്ത്രപ്രകാരം വീടിന്റെ പ്രധാന വാതിലിന് സമീപത്തായി ചെരുപ്പുകളും ഷൂസും ഒക്കെ കൂട്ടിയിടുന്നത് ദോഷം ചെയ്യും. ഇങ്ങനെ ചെയ്യുന്നത് വീട്ടിലേയ്ക്ക് ലക്ഷ്‌മി ദേവി പ്രവേശിക്കുന്നത് തടയപ്പെടുകയും ഐശ്വര്യം നിലയ്ക്കുകയും ചെയ്യുന്നുവെന്നാണ് വിശ്വാസം. വടക്ക്- കിഴക്ക് ദിശയിൽ ചെരുപ്പ് ഒരിക്കലും സൂക്ഷിക്കരുത്. ഇത് കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി തകരുന്നത് കാരണമാകും. വീടിന്റെ തെക്ക്, പടിഞ്ഞാറ് ദിശകളാണ് ചെരുപ്പ് സൂക്ഷിക്കാൻ ഉത്തമം.