തലക്കാണി സ്കൂളിൽ ദുരന്ത നിവാരണപരിശീലനം

Monday 14 July 2025 8:06 PM IST

കൊട്ടിയൂർ:തലക്കാണി ഗവ.യു.പി സ്കൂളിൽ നാലാം ക്ലാസ് ഇംഗ്ലീഷ് പുസ്തകത്തിലെ പാഠഭാഗത്തിലെ ഫയർഫോഴ്സ് രക്ഷാപ്രവർത്തനങ്ങളെ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി ഫയർഫോഴ്സ് മോക്ഡ്രിൽ സംഘടിപ്പിച്ചു.കുട്ടികൾക്ക് വിവിധ അഗ്നി രക്ഷാ ഉപകരണങ്ങളും സി.പി. ആർ ഉൾപ്പടെയുള്ള പ്രഥമ ശുശ്രൂഷാ രീതികളും പരിചയപ്പെടുത്തി. ഫയർഫോഴ്സ് ജീവനക്കാരെ ആദരിക്കലും നടന്നു .പേരാവൂർ ഫയർ സ്റ്റേഷനിലെ കെ.റിനു, എസ്.പ്രിയേഷ്, മിഥുൻമോഹൻ, എൻ.സജേഷ്, ഹെഡ്മാസ്റ്റർ എം.വി.സുനിൽ കുമാർ, കെ.വിപിൻ, പി.വി.അനുപമ, കെ.പി.ജെസ്സി, ഒ.കെ.റോസമ്മ, കെ.സി.ഷിൻ്റോ എന്നിവർ നേതൃത്വം നൽകി.ക്ലാസ് റൂമിൽ ബോധരഹിതനായി കിടന്ന അദ്ധ്യാപകനെ വിവരം ലഭിച്ചെത്തിയ ഫയർഫോഴ്സ് പ്രഥമശുശ്രൂഷ നൽകി സ്ട്രെച്ചറിൽ ആംബുലൻസ് സഹായത്തോടെ രക്ഷപ്പെടുത്തുന്നതായിരുന്നു മോക്ഡ്രിൽ.