പ്രവർത്തക കൺവെൻഷനും അനുമോദനവും

Monday 14 July 2025 8:08 PM IST

പയ്യന്നൂർ: രാമന്തളി മുസ്ലിം യൂത്ത് ലീഗ് പ്രവർത്തക കൺവെൻഷനും അനുമോദനവും സംഘടിപ്പിച്ചു. കല്ല്യാശ്ശേരി നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് എസ്.കെ.പി സക്കരിയ്യ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് അഫ്സൽ രാമന്തളി അദ്ധ്യക്ഷത വഹിച്ചു. അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ ട്രഷററായി തിരഞ്ഞെടുക്കപ്പെട്ട നസീർ രാമന്തളി, ഹൈക്കോടതി അഭിഭാഷകനായി എൻട്രോൾ ചെയ്ത പി.കെ. ഷബീർ, വഫിയ്യ കോഴ്സ് പൂർത്തിയാക്കിയ ഫാത്തിമ നൂറ , ഫാത്തിമത്ത് നുസ്രത്ത് , കെ.ടി ഫാത്തിമ , യുസ്റ യൂസഫ് എന്നിവരെ അനുമോദിച്ചു. ഉസ്മാൻ കരപ്പാത്ത്, കക്കുളത്ത് അബ്ദുൽ ഖാദർ,എം. ശുഹൈബ് ടീച്ചർ, നസീർ രാമന്തളി, പി.എം. അബ്ദുല്ലത്തീഫ്, ഹമീദ് മാസ്റ്റർ,ഹാജി സുലൈമാൻ, പി.കെ ഷബീർ, എം.കെ ദിൽഷാദ്, പി.കെ.ആയിഷ, പി.കെ.ഫയാസ്, കെ.പി.ആദിൽ, യു.കെ.അസ് ലം , ഉമൈദ് യഹിയ സംസാരിച്ചു. പി.കെ.ഫസീൽ സ്വാഗതവും എം.സി.റിയാസ് നന്ദിയും പറഞ്ഞു.