മുഅല്ലിംഡെ ദിനം ആചരിച്ചു
Tuesday 15 July 2025 2:16 AM IST
അമ്പലപ്പുഴ: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന്റെ ആഹ്വാന പ്രകാരം വർഷംതോറും ആചരിച്ചു വരുന്ന മദ്രസ അധ്യാപക ദിനം വണ്ടാനം ഹിദായത്തുൽ ഇസ്‌ലാം മദ്റസ പി.ടി.എ.യുടെ ആഭിമുഖ്യത്തിൽ നടത്തി.പി.ടി.എ പ്രസിഡന്റ് അബ്ദുൽ ജബ്ബാർ പനച്ചുവട് അദ്ധ്യക്ഷനായി. ചീഫ് ഇമാം ഹിലാൽ ഹുദവി മുഖ്യപ്രഭാഷണവും, ഫയാസ് അസ്ഹരി സമൂഹ പ്രാർത്ഥനക്ക് നേതൃത്വവും നൽകി. ലിയാഖത്തലി മുസ്ലിയാർ, അൻസിൽ അൻവരി, എസ്.എൻ.ഷെമീർ, ഷെഫീഖ് എന്നിവർ സംസാരിച്ചു.