വിദ്യാർത്ഥികൾക്ക് പ്രസംഗ മത്സരം

Tuesday 15 July 2025 1:24 AM IST

അമ്പലപ്പുഴ: അമ്പലപ്പുഴയുടെ കലാ - സാംസ്‌കാരിക സംഘടനയായ ഫെയർ സീനിയേഴ്സ് തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ നിന്നുള്ള ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന ഡോ.അമ്പലപ്പുഴ ഗോപകുമാർ സ്‌മാരക അന്തർ സ്കൂൾ പ്രസംഗമത്സരം 18 ന് രാവിലെ 10ന് അമ്പലപ്പുഴ പി.കെ.മെമ്മോറിയൽ ഗ്രന്ഥശാല ഹാളിൽ നടക്കും. ഡോ. അമ്പലപ്പുഴ ഗോപകുമാർ സ്മൃതി ദിനമായ 21ന് അമ്പലപ്പുഴ കുഞ്ചൻ സ്‌മാരക വേദിയിൽ വച്ച് മത്സര വിജയികൾക്കുള്ള ക്യാഷ് അവാർഡും, ട്രോഫിയും, സർട്ടിഫിക്കറ്റും നൽകുമെന്ന് സംഘടനാ ഭാരവാഹികൾ അറിയിച്ചു.