ഇപ്റ്റ ശില്പശാല സമാപിച്ചു
Tuesday 15 July 2025 12:34 AM IST
ആലപ്പുഴ: ആലപ്പുഴയിൽ നടന്ന ഇപ്റ്റ ജനസംഗീത ശില്പശാല സമാപിച്ചു. രണ്ടാം ദിവസം കുട്ടനാടൻ കായൽയാത്രയിലെ പാട്ടു വഞ്ചിയിലായിരുന്നു ശില്പശാല.ഡയരക്ടർ വി.ടി.മുരളി,സംഗീതജ്ഞൻ അറക്കൽനന്ദകുമാർ എന്നിവർ ക്ലാസ്സെടുത്തു. പി.ഭാസ്കരൻ, കെ.ടി.മുഹമ്മദ് റഫീക്ക് അഹമ്മദ്, ബി.കെ.ഹരി നാരായണൻ എന്നിവർ രചിച്ച ആറ് പാട്ടുകൾ ശിലശാലയിൽ ചിട്ടപ്പെടുത്തി.വിപ്ലവ ഗായിക പി.കെ.മേദിനി സർട്ടിഫിക്കറ്റുകൾ നല്കി. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എൻ.ബാലചന്ദ്രൻ,സെക്രട്ടറിമാരായ ആർ.ജയകുമാർ,അനിൽമാരാത്ത്,കെ.പുരംസദാനന്ദൻ, എക്സിക്യൂട്ടീവ് മെമ്പർ അനുകരക്കാട്ട്, അടൂർഹിരണ്യ, പി.ടി.സുരേഷ്, നാട്ടരങ്ങ് പ്രസിഡന്റ് ഗിരീഷ് അനന്തൻ, സ്വാഗതസംഘം ചെയർമാൻ പി.എസ്.സന്തോഷ്കുമാർ, കൺവീനർ സി.പി.മനേക്ഷ എന്നിവർ നേതൃത്വം നല്കി.