ബൈ, ബൈ നീലാകാശം, ഇന്ന് 3ന് സാഗര സംഗമം, അഭിമാനമായി ശുഭാംശു

Tuesday 15 July 2025 12:17 AM IST

തിരുവനന്തപുരം: ഇന്ത്യയുടെ ബഹിരാകാശ സ്വപ്നങ്ങൾക്ക് പുതിയ ദിശ നൽകികൊണ്ട് പതിനെട്ട് ദിവസം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ തങ്ങിയ ശുഭാംശു ശുക്ള ഭൂമിയിലേക്കുള്ള മടക്കയാത്രയിൽ.

ഇന്ന് വൈകിട്ട് മൂന്നോടെ അമേരിക്കൻ തീരത്ത് തെക്കൻ കാലിഫോർണിയിലെ പെസഫിക് സമുദ്രത്തിൽ പേടകം വന്നിറങ്ങുന്നത് ഭാരതീയരുടെ ധന്യനിമിഷമാവും. കപ്പൽവഴി വീണ്ടെടുക്കുന്ന പേടകത്തിൽ നിന്ന് ശുഭാംശുവിനെയും സംഘത്തെയും ഹൂസ്റ്റണിലെ ജോൺ സ്പേസ് സെന്ററിലേക്ക് കൊണ്ടുപോവും.അവിടെ ഒരാഴ്ചത്തെ പരിചരണത്തിനും പരിശീലനത്തിനും ശേഷമാവും പുറംലോകത്തേക്ക് ഇറങ്ങുന്നതും ഇന്ത്യയിലേക്ക് മടങ്ങിവരുന്നതും.

നാസയിലെ ബഹിരാകാശ നിലയത്തിന്റെ കൺട്രോൾ സെന്ററിൽ ഐ.എസ്.ആർ.ഒയ്ക്കു മാത്രമായി പ്രത്യേക സെൽ അനുവദിച്ചിരുന്നു. ഇന്ത്യയിൽ നിന്നു എയ്റോ സ്പേസ് മെഡിസിനിൽ വൈദഗ്ദ്ധ്യം നേടിയ രണ്ടു ഡോക്ടർമാരും നാലു ശാസ്ത്രജ്ഞരും ഭൂമിയിൽ ഈ ദൗത്യത്തിന്റെ ഭാഗമായി. ബഹിരാകാശത്ത് ശുഭാംശുവും ഭൂമിയിൽ ഇവരും ആർജിച്ച അറിവും അനുഭവജ്ഞാനവുമാണ് ഇന്ത്യയുടെ ഗഗൻയാൻ പദ്ധതിക്ക് കരുത്താവുന്നത്.

ബഹിരാകാശത്ത് എത്തിയ രണ്ടാമത്തെ ഇന്ത്യക്കാരനാണ് ശുഭാംശു ശുക്ല. ജൂൺ 26നാണ് ആക്സിയം4 ദൗത്യ സംഘത്തിനൊപ്പം ശുഭാംശു ബഹിരാകാശനിലയത്തിലെത്തിയത്. പെഗ്ഗി വിറ്റ്സൻ (യുഎസ്), സ്ലാവോസ് വിസ്നീവ്സ്‌കി (പോളണ്ട്), ടിബോർ കാപു (ഹംഗറി) എന്നിവരും സംഘത്തിലുണ്ടായിരുന്നു.

റി​ട്ടേ​ൺ​ ​ഒ​ഫ് ​ദ​ ​ഡ്രാ​ഗൺ

ശു​ഭാം​ശു​വി​ന്റെ​ ​മ​ട​ക്ക​യാ​ത്ര (​ഇ​ന്ന​ലെ​ ​വൈ​കി​ട്ട് ​ഇ​ന്ത്യ​ൻ​ ​സ​മ​യം)

4.38​:​ ​ശു​ഭാം​ശു​വും​ ​സം​ഘ​വും​ ​ക​യ​റി​യ​ശേ​ഷം​ ​ഡ്രാ​ഗ​ൺ​ ​പേ​ട​ക​ത്തെ​ ​ഹീ​റ്റ് ​ക​വ​ർ​ ​പൊ​തി​യു​ന്നു.1600​ ​ഡി​ഗ്രി​ ​ചൂ​ട് ​പ്ര​തി​രോ​ധി​ക്കാ​നാ​കും

4.45​ന്:​ ​ഡ്രാ​ഗ​ൺ​ ​പേ​ട​കം​ ​സ്പെ​യ്സ് ​സ്റ്റേ​ഷ​നി​ൽ​ ​നി​ന്ന് ​വേ​ർ​പെ​ട്ടു

4.53​:​ 200​ ​മീ​റ്റ​ർ​ ​അ​ക​ന്ന​ ​ശേ​ഷം​ ​ത്ര​സ്റ്റ​റു​ക​ൾ​ ​ജ്വ​ലി​പ്പി​ച്ച് ​കു​തി​ച്ചു.​ ​ഭൂ​മി​യെ​ ​വ​ലം​വ​ച്ച് 22.5​ ​മ​ണി​ക്കൂ​ർ​ ​യാ​ത്ര

ഇ​ന്ന് ​ഉ​ച്ച​യ്ക്ക്:​ ​പാ​ര​ച്യൂ​ട്ടു​ക​ളു​ടെ​ ​സ​ഹാ​യ​ത്തോ​ടെ​ ​വേ​ഗ​ത​ ​കു​റ​ച്ച് ​ഭൂ​മി​യു​ടെ​ ​അ​ന്ത​രീ​ക്ഷ​ത്തി​ൽ​ ​പ്ര​വേ​ശി​ക്കു​ന്നു

3​ ​മ​ണി​:​ ​ര​ണ്ടാം​സെ​റ്റ് ​പാ​ര​ച്യൂ​ട്ടു​ക​ൾ​ ​ഉ​പ​യോ​ഗി​ച്ച് ​വേ​ഗ​ത​ ​നി​യ​ന്ത്രി​ച്ച് ​തെ​ക്ക​ൻ​ ​കാ​ലി​ഫോ​ർ​ണി​യ​ ​തീ​ര​ത്ത് ​പ​സ​ഫി​ക് ​സ​മു​ദ്ര​ത്തി​ൽ​ ​പ​തി​ക്കും.​ ​യു.​എ​സ് ​നാ​വി​ക​സേ​ന​ ​പേ​ട​കം​ ​വീ​ണ്ടെ​ടു​ത്ത് ​ക​പ്പ​ലി​ൽ​ ​ക​ര​യി​ലെ​ത്തി​ക്കും.​ ​ശു​ഭാം​ശു​വി​നേ​യും​ ​കൂ​ട്ട​രേ​യും​ ​നി​രീ​ക്ഷ​ണ​ത്തി​നാ​യി​ ​മാ​റ്റും

350 കിലോമീറ്റർ അടുത്ത്

എത്തുമ്പോൾ വേഗം കുറയ്ക്കും

അമേരിക്കയുടെ മുകളിൽ എത്തിയശേഷമാണ് പേടകം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്നത്. ഭൂമിയിൽനിന്ന് 350 കിലോമീറ്റർ എത്തുമ്പോൾ ഡീഓർബിറ്റ് ജ്വലിപ്പിക്കലുകൾ നടക്കും. തുടർന്ന് പാരച്യൂട്ടുകൾ ഉപയോഗിച്ച് വേഗത നിയന്ത്രിച്ചാണ് ഭൂമിയിലേക്ക് അടുക്കുക.