കേരള കോൺഗ്രസ്- ജേക്കബ് സെക്രട്ടേറിയറ്റ് ധർണ

Tuesday 15 July 2025 1:33 AM IST

തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളേജിലെ ദുരന്തത്തെക്കുറിച്ച് ജുഡിഷ്യൽ അന്വേഷണം നടത്തുക, മന്ത്രി വീണാ ജോർജ് രാജിവയ്ക്കുക എന്നി ആവശ്യങ്ങളുന്നയിച്ച് കേരള കോൺഗ്രസ്- ജേക്കബ് ജില്ലാ കമ്മിറ്റി സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ ധർണ സംസ്ഥാന ജനറൽ സെക്രട്ടറി കരുമം സുന്ദരേശൻ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് എ.കെ.വേലപ്പൻനായർ അദ്ധ്യക്ഷത വഹിച്ചു.പേട്ട ജയകുമാർ, എസ്.മഹേശ്വരൻ, വിജയമോഹൻ പിള്ള, വിളവൂർക്കൽ രാജേന്ദ്രൻ,പാച്ചല്ലൂർ രഞ്ജിത്ത്,അജയ് നന്തൻകോട്, ജയിംസ്, എം.എസ്.പിള്ള,എൻ.ആർ.സി.നായർ,അയൂബ്ഖാൻ,ലീനാലാലി,ഉജ്ജ്വയിനി ശശിധരൻ നായർ, ആനയറ അനിൽ,കൊറ്റാമം ഗോപി തുടങ്ങിയവർ സംസാരിച്ചു.