നാലാഞ്ചിറ സെന്റ് ജോൺസ് സ്കൂൾ
Tuesday 15 July 2025 1:33 AM IST
തിരുവനന്തപുരം: നാലാഞ്ചിറ സെന്റ് ജോൺസ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ രജത ജൂബിലി സ്മാരക പ്രഭാഷണം നൂറുൽ ഇസ്ലാം യൂണിവേഴ്സിറ്റി പ്രോ ചാൻസലർ ഡോ.എം.എസ്.ഫൈസൽ ഖാൻ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളിലെ സംരംഭകത്വം പ്രാവർത്തികമാക്കാൻ ഓരോ വിദ്യാലയവും സംരംഭക സൗഹൃദമാകണമെന്ന് അദ്ദേഹം പറഞ്ഞു.പ്രിൻസിപ്പൽ ഫാ.ജോസ് ചരുവിൽ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ അജീഷ്കുമാർ,ജൂബിലി കൺവീനർ ബിന്നി സാഹിതി,എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ബിജു ജോൺ തുടങ്ങിയവർ സംസാരിച്ചു.