ഹാൻഡിക്രാഫ്റ്റ് വർക്കേഴ്സ് കോൺഗ്രസ്

Tuesday 15 July 2025 1:33 AM IST

തിരുവനന്തപുരം: ഓൾ കേരള ഹാൻഡിക്രാഫ്റ്റ് വർക്കേഴ്സ് കോൺഗ്രസിന്റെ നേതൃത്വത്തിൽ കുത്തുകല്ലുംമൂട് സമദർശിനി ഗ്രന്ഥശാലയിൽ നടത്തിയ മികച്ച കലാകാരന്മാരെ ആദരിക്കുന്ന ചടങ്ങ് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ജി.സുബോധൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജനറൽ സെക്രട്ടറി കളിപ്പാംകുളം രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ കമ്പറ നാരായണൻ, കുഞ്ചിറവിള വിനോദ്, എൻ.എസ്.നുസൂർ, മുഹമ്മദ് ഹുസൈൻ സേട്ട്, കാലടി സുരേഷ്, ഹരി ദേവൻ, എൻ.മോഹനകുമാർ, അഡ്വ.സലിം, പ്രതാപചന്ദ്രൻ നായർ, പഴഞ്ചിറ മാഹിൻ, ഷീല, ലത, കളിപ്പാംകുളം അഷറഫ് തുടങ്ങിയവർ സംസാരിച്ചു.