ഐ.എസ്.ആർ.ഒയിലേക്ക് പ്രതിഷേധ മാർച്ച്
Tuesday 15 July 2025 1:32 AM IST
കുളത്തൂർ: കേന്ദ്രസർക്കാർ ജീവനക്കാരുടെ കോൺഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ജി.ആർ.പ്രമോദിനെ സസ്പെൻഡ് ചെയ്ത നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് കോൺഫറേഷൻ ഒഫ് സെൻട്രൽ ഗവൺമെന്റ് എംപ്ലോയീസ് ആൻഡ് വർക്കേഴ്സിന്റെയും എഫ്.എസ്.ഇ.ടി.ഒയുടെയും ആഭിമുഖ്യത്തിൽ ഐ.എസ്.ആർ.ഒ കേന്ദ്രത്തിലേക്ക് മാർച്ചും പ്രതിഷേധ യോഗവും സംഘടിപ്പിച്ചു. എ.എ.റഹീം എം.പി ഉദ്ഘാടനം ചെയ്തു.എൻ.വിനോദ്കുമാർ അദ്ധ്യക്ഷതവഹിച്ചു.ഷാഫി,എം.വി.ശശിധരൻ,ഷാജഹാൻ,വിദ്യാവിനോദ്,ശ്രീകുമാർ.ജി,നജീബ്,കെ.വി.മനോജ്കുമാർ,നൈസാം,ഷിനു റോബർട്ട്,പി.പി.അനിൽകുമാർ,ഐ.എസ്.ആർ.ഒ സ്റ്റാഫ് അസോസിയേഷൻ ജനറൽ സെക്രട്ടറി ഇ.എസ്.ഹരീഷ്,മുഹമ്മദ് മാഹിൻ തുടങ്ങിയവർ സംസാരിച്ചു.