കുട്ടിക്കുരങ്ങൻ ഷോക്കേറ്റ് വീണു ,വനപാലകൻ രക്ഷിച്ചു

Tuesday 15 July 2025 1:41 AM IST

വിതുര:വൈദ്യുതിലൈനിൽ നിന്ന് ഷോക്കേറ്റ് നിലത്തുവീണ് പരിക്കേറ്റ കുട്ടിക്കുരങ്ങൻ വനപാലകന്റെ സന്ദർഭോചിതമായ പ്രവർത്തനം മൂലം രക്ഷപ്പെട്ടു. വിതുര പൊൻമുടി കല്ലാർ ഗോൾഡൻവാലിചെക്ക് പോസ്റ്റിന് സമീപമാണ് സംഭവം. മരത്തിന് മുകളിലിരുന്ന് കുരങ്ങൻമാർ കടിപിടികൂടുന്നതിനിടയിലാണ് കുട്ടിക്കുരങ്ങൻ വൈദ്യുതാഘാമേറ്റ് നിലത്ത് വീണത്. ഇതോടെ കുരങ്ങന്റെ ബോധം മറയുകയും, പിടയ്ക്കുവാൻതുടങ്ങുകയും ചെയ്തു. സംഭവം കണ്ടുകൊണ്ടുനിന്ന ബീറ്റ് ഫോറസ്റ്റ് ഓഫീസർ വിതുര കാലൻകാവ് സ്വദേശി സി.പി.അരുൺ കുട്ടിക്കുരങ്ങനെ കൈയിലെടുത്ത് സി.പി.ആർ നൽകി. ഇതോടെ കുട്ടിക്കുരങ്ങൻ പൂർവസ്ഥിതിയിലാകുകയും വനത്തിലേക്ക് ഓടിപ്പോവുകയും ചെയ്തു.