കോൺഗ്രസ് മഹാത്മഗാന്ധി കുടുംബസംഗമം നടത്തി

Monday 14 July 2025 11:42 PM IST
തലയാഴം മണ്ഡലം കോൺഗ്രസ് രണ്ടാം വാർഡ് കമ്മി​റ്റിയുടെ നേതൃത്വത്തിൽ നടത്തിയ മഹാത്മഗാന്ധി കുടുംബസംഗമം ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: തലയാഴം മണ്ഡലം കോൺഗ്രസ് രണ്ടാം വാർഡ് കമ്മി​റ്റി മഹാത്മഗാന്ധി കുടുംബസംഗമം നടത്തി. ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് പി. ജയകുമാർ അദ്ധ്യക്ഷതവഹിച്ചു. ചടങ്ങിൽ മുതിർന്ന പ്രവർത്തകരെ ആദരിക്കൽ, വിദ്യാർത്ഥികൾക്ക് മെറി​റ്റ് അവാർഡ് വിതരണം, പ്രതിഭകളെ ആദരിക്കലും നടത്തി. പി.ഹരിദാസ്, യു.ഡി.എഫ് വൈക്കം നിയോജകമണ്ഡലം കൺവീനർ ബി.അനിൽകുമാർ, ഡി.സി.സി സെക്രട്ടറി അബ്ദുൾ സലാം റാവുത്തർ, അക്കരപ്പാടം ശശി, വി.പോപ്പി, യു.ബേബി, ജി.രാജീവ്, ഷീജ ഹരിദാസ്, സേവ്യർ ചി​റ്ററ, ടി.എൻ.അനിൽകുമാർ, പി.ജെ. സെബാസ്​റ്റ്യൻ, ബി.എൽ.സെബാസ്റ്റ്യൻ, കെ.ബിനിമോൻ, കൊച്ചുറാണി ബേബി, സിനി സലി, ഇ.വി. അജയകുമാർ, പി.ടി.സലീം, എൻ.അരുൺകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.