ജീവനി കൗൺസലിംഗ് സംഘടിപ്പിച്ചു
Monday 14 July 2025 11:44 PM IST
തലയോലപ്പറമ്പ്: ദേവസ്വം ബോർഡ് കോളേജിൽ 'ജീവനി' മാനസികാരോഗ്യ ബോധവൽകരണ പരിപാടി സംഘടിപ്പിച്ചു. വിദ്യാർത്ഥികളുടെ മനോസംഘർഷം ലഘൂകരിച്ച് മെച്ചപ്പെട്ട കലാലയ ജീവിതവും ഉന്നത വിദ്യാഭ്യാസവും കൈവരിക്കുന്നതിന് പ്രാപ്തരാക്കാൻ കോളജ് വിദ്യാഭ്യാസവകുപ്പ് ആവിഷ്‌കരിച്ച പദ്ധതിയാണ് ജീവനി. ഇതിന്റെ ഭാഗമായി വിദ്യാർഥികൾക്ക് കോളജിൽ ജീവനി കൗൺസിലറുടെ സേവനം ലഭിക്കും. ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികൾക്കായി കോളേജ് സെമിനാർ ഹാളിൽ നടത്തിയ കൗൺസിലിംഗ് പരിപാടി പ്രിൻസിപ്പാൾ ഡോ. ആർ അനിത ഉദ്ഘാടനം ചെയ്തു. ജീവനി കൗൺസിലർ കീർത്തി ബി രാജ് ക്ലാസ് നയിച്ചു.