പ്രാതൽ പദ്ധതി ഉദ്ഘാടനം
Monday 14 July 2025 11:47 PM IST
തെക്കേത്തുകവല: ഗവ.എൻ.എസ്. എൽ.പി. സ്‌കൂളിൽ ചിറക്കടവ് പഞ്ചായത്തിന്റെ കാതൽ പ്രാതൽ പദ്ധതി പ്രസിഡന്റ് അഡ്വ.സി.ആർ.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ഏഴുലക്ഷം രൂപ അനുവദിച്ച് കുട്ടികൾക്ക് പ്രഭാതഭക്ഷണം നൽകുന്ന പദ്ധതിയാണിത്. പി.ടി.എ വൈസ് പ്രസിഡന്റ് എം.ടി.പ്രീത അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സതി സരേന്ദ്രൻ, അഡ്വ.സമേഷ് ആൻഡ്രൂസ്, ആന്റണി മാർട്ടിൻ, വി.എം.ഷാജി തുടങ്ങിയവർ പ്രസംഗിച്ചു. മികച്ച പ്രവർത്തനം കാഴ്ചവെച്ച പ്രസിഡന്റ് സി.ആർ.ശ്രീകുമാറിന് എസ്.എം.സി ചെയർമാൻ ടി.ആർ.ശശിധരൻനായർ പുരസ്‌കാരം നൽകി.