എം.ഡി.എം.എ കേസ്: ഒരാൾ കൂടി പിടിയിൽ

Tuesday 15 July 2025 1:20 AM IST

കിഴക്കമ്പലം: വാഴക്കുളത്ത് എം.ഡി.എം.എ പിടികൂടിയ കേസിൽ തടിയിട്ടപറമ്പ് തുരുത്തിപ്പാടത്ത് നിധിൻ ബാലനെ (28) തടിയിട്ടപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു. സൗത്ത് വാഴക്കുളം മണ്ണൂപ്പറമ്പൻ മുഹമ്മദ് അസ്ലം (25), പെരുമ്പാവൂർ ചെമ്പരത്തുകുന്ന് തെക്കേവടയത്ത് അജ്മൽ (25) എന്നിവരെ നേരത്തെ അറസ്​റ്റ് ചെയ്തിരുന്നു. ബംഗളൂരുവിൽ നിന്ന് രാസലഹരി കേരളത്തിലെത്തിച്ച് വിൽപ്പന നടത്തുന്ന ശൃംഖലയിലെ മുഖ്യകണ്ണികളിലൊരാളാണ് നിധിൻ. വാഴക്കുളത്തെ വീട്ടിൽ നിന്നാണ് 46 ഗ്രാം രാസലഹരി കണ്ടെടുത്തത്. ഇൻസ്‌പെക്ടർ പി.ജെ. കുര്യാക്കോസ്, എസ്.ഐമാരായ എ.ബി. സതീഷ്, സി.വി. എൽദോ, അജിമോൻ, വേണുഗോപാൽ, എ.എസ്.ഐ അജിത തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.