കേരള ഹോമിയോശാസ്ത്രവേദിയുടെ വാർഷിക സമ്മേളനം 20ന്
Tuesday 15 July 2025 1:06 AM IST
കോട്ടയം: കേരള ഹോമിയോശാസ്ത്രവേദിയുടെ 28ാം വാർഷിക സമ്മേളനം 20ന് കോഴിക്കോട് ഹോട്ടൽ സീഷെല്ലിൽ രാവിലെ 11.30ന് നടക്കും. ഡോ.സാമുവൽ ഹാനിമാൻ ദേശീയ അവാർഡും സ്വാമി ആതുരദാസ് സംസ്ഥാന അവാർഡും സമ്മാനിക്കും. ഡോ.അനീഷ് മോഹൻ, ഡോ.ബിനി ബൈജു എന്നിവരാണ് അവാർഡ് ജേതാക്കൾ. ഉദ്ഘാടനവും അവാർഡ് ദാനവും കെ. രാഘവൻ എം.പി നിർവഹിക്കും. ഹോമിയോ ശാസ്ത്രവേദിയുടെ ചെയർമാൻ ഡോ.ടി.എൻ പരമേശ്വരകുറുപ്പ് അദ്ധ്യക്ഷത വഹിക്കും. ഡോ.ബിനോയ് എസ്.വല്ലഭശ്ശേരി, ഡോ.ഇ.എ ഷൈബുരാജ്, ഡോ.എസ്.ജി ബിജു, ഡോ.രാകേഷ് കൃഷ്ണ, ഡോ.എസ് സരിത് കുമാർ, ഡോ.പി.കെ ഷഹീബ, ഡോ.വി. ശ്രീകാന്ത് എന്നിവർ പങ്കെടുക്കും.