സൈബർ പൊലീസ് കണ്ടെത്തിയ മൊബൈൽ ഫോണുകൾ കൈമാറി

Tuesday 15 July 2025 1:11 AM IST
ജില്ലാ പൊലീസ് ആസ്ഥാനത്ത് ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദ് ഉടമകൾക്ക് ഫോണുകൾ കൈമാറുന്നു.

കോട്ടയം: സൈബർ പൊലീസ്, സൈബർ സെൽ ഉദ്യോഗസ്ഥർ സംയുക്തമായി നടത്തിയ ക്യാമ്പയിൻ വഴി പരാതിക്കാർക്ക് നഷ്ടപ്പെട്ട 75ലധികം മൊബൈൽ ഫോണുകൾ കണ്ടെത്തി തിരികെ നൽകി. സമീപകാലത്ത് കോട്ടയം സൈബർ പൊലീസ് നടത്തിയ കൃത്യതയാർന്ന പ്രവർത്തനങ്ങളുടെ ഫലമായി കണ്ടെത്തപ്പെട്ട നഷ്ടപ്പെട്ട ഫോണുകളുടെ വിതരണം ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദ് ജില്ലാ പൊലീസ് ആസ്ഥാനത്ത് നിർവഹിച്ചു.

ബംഗാൾ, അസാം, ബീഹാർ തുടങ്ങി അന്യസംസ്ഥാനങ്ങളിൽ നിന്നും ഫോണുകൾ തിരികെ എത്തിച്ചു. കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും ഫോണുകൾ നഷ്ടപ്പെട്ട പരാതികളിൽ 14 ഫോണുകൾ കണ്ടെത്തി. നാഗമ്പടം സെന്റ് ആന്റണീസ് ചർച്ച് ഭാഗത്ത് നിന്നും നഷ്ടപ്പെട്ട മൊബൈലുകളിൽ പത്തെണ്ണം കണ്ടെത്തി.