കനത്ത ചൂട്: രണ്ട് മാസത്തിനിടെ സ്‌പെയിനിൽ 1,180 മരണം

Tuesday 15 July 2025 7:31 AM IST

മാഡ്രിഡ്: ശക്തമായ ഉഷ്ണതരംഗം കഴിഞ്ഞ രണ്ട് മാസത്തിനിടെ (മേയ് 16 - ജൂലായ് 13) 1,180 പേരുടെ മരണങ്ങൾക്ക് കാരണമായെന്ന് സ്‌പെയിൻ. കഴിഞ്ഞ വർഷത്തെ ഉഷ്ണകാലത്തെ കണക്കുകളിൽ നിന്ന് വളരെ ഉയർന്നതാണ് ഇതെന്ന് പരിസ്ഥിതി മന്ത്രാലയം പറഞ്ഞു. 114 പേരാണ് 2024ൽ ഇതേ കാലയളവിൽ മരിച്ചത്. ഗലീഷ്യ, ലാ റിയോജ തുടങ്ങി രാജ്യത്തിന്റെ വടക്കൻ മേഖലകളെയാണ് ചൂട് ഗുരുതരമായി ബാധിച്ചത്. മറ്റ് പടിഞ്ഞാറൻ യൂറോപ്യൻ രാജ്യങ്ങളെ പോലെ കഠിനമായ ചൂടാണ് സ്പെയിനിലും ഇക്കഴിഞ്ഞ ആഴ്ചകളിൽ രേഖപ്പെടുത്തിയത്. 40 ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഉയർന്നു.