യുക്രെയിൻ: 50 ദിവസത്തിനുള്ളിൽ കരാറിലെത്തണം,​ റഷ്യയോട് ഭീഷണി മുഴക്കി ട്രംപ്

Tuesday 15 July 2025 7:31 AM IST

വാഷിംഗ്ടൺ: 50 ദിവസത്തിനുള്ളിൽ യുക്രെയിനിലെ വെടിനിറുത്തലിനുള്ള കരാറിൽ ധാരണയായില്ലെങ്കിൽ റഷ്യക്കെതിരെ വളരെ കഠിനമായ തീരുവകൾ ചുമത്തുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റഷ്യയുടെ നിലപാടിൽ താൻ വളരെയേറെ അസന്തുഷ്ടനാണെന്ന് പറഞ്ഞ ട്രംപ്, യുക്രെയിന് പേട്രിയറ്റ് മിസൈൽ പ്രതിരോധ സംവിധാനങ്ങൾ അടക്കം ആയുധങ്ങൾ നൽകുമെന്നും അറിയിച്ചു. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ നല്ല രീതിയിൽ സംസാരിച്ചിട്ട് എല്ലാവർക്കും മീതെ ബോംബിടുമെന്നും ട്രംപ് കുറ്റപ്പെടുത്തി. യുക്രെയിൻ വിഷയത്തിൽ റഷ്യയുടെ ആവശ്യങ്ങളിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന് അടുത്തിടെ നടത്തിയ ഫോൺ സംഭാഷണത്തിനിടെ പുട്ടിൻ ട്രംപിനോട് വ്യക്തമാക്കിയിരുന്നു.