സൗജന്യ തൊഴിൽ പരിശീലനം

Tuesday 15 July 2025 8:51 PM IST

നീലേശ്വരം: പടന്നക്കാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജ് 32 കേരള ബറ്റാലിയൻ എൻ.സി.സി യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ ലോക യുവജന നൈപുണ്യദിനത്തിൽ സൗജന്യതൊഴിൽ പരിശീലനം നൽകി. മനോഹരമായ പുരസ്‌ക്കാരങ്ങൾ നിർമ്മിക്കുന്നതിലാണ് പരിശീലനം നൽകിയത്.രണ്ട് മണിക്കൂർ നേരം കൊണ്ട് സ്വർണ്ണകളറുള്ള പ്ലാസ്റ്റിക് കൊണ്ടുള്ള മുത്തുകളും മഞ്ഞ, പച്ച, ചുവപ്പ് കളറുകളുള്ള നൂലും ഉപയോഗിച്ച് നിരവധി പുരസ്‌ക്കാരങ്ങളാണ് കാഡറുകൾ തയ്യാറാക്കിയത്. ഉദുമ ഹയർ സെക്കൻഡറി സ്‌ക്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനി എ.ആർ.ആത്മികയും പിതാവ് കെ.ജി.രാജേഷുമാണ് പരിശീലനം നൽകിയത്. ക്യാപ്റ്റൻ ഡോ.നന്ദകുമാർ കോറോത്ത്, അണ്ടർ ഓഫീസർ കെ.ദർശന എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.