അന്തർ ജില്ലാ സബ് ജൂനിയർ ഫുട്ബാൾ ചാമ്പ്യൻഷിപ്പിന് തുടക്കം

Wednesday 16 July 2025 12:49 AM IST

അമ്പലപ്പുഴ: സംസ്ഥാന അന്തർ ജില്ലാ സബ് ജൂനിയർ ഫുട്ബാൾ ചാമ്പ്യൻഷിപ്പിന് ആലപ്പുഴ മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ തുടക്കമായി. എച്ച് .സലാം എം. എൽ .എ ഉദ്ഘാടനം ചെയ്തു. ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റ്‌ അഡ്വ. കുര്യൻ ജെയിംസ് അദ്ധ്യക്ഷനായി. ഒളിമ്പിക്സ് അസോസിയേഷൻ പ്രസിഡന്റ്‌ വി.ജി.വിഷ്ണു, കേരള ഫുട്ബാൾ അസോസിയേഷൻ സെൻട്രൽ കൗൺസിൽ അംഗം റെംജി ഓസ്കാർ, വൈസ് പ്രസിഡന്റുമാരായ സി.എ.ജോസഫ്, കെ .എ. വിജയകുമാർ, എച്ച് .ഷാജഹാൻ, സെക്രട്ടറി ബി. എച്ച് .രാജീവ് എന്നിവർ സംസാരിച്ചു. ബി . അനസ് മോൻ സ്വാഗതം പറഞ്ഞു. ചാമ്പ്യൻഷിപ്പ് 20ന് സമാപിക്കും.