കെ വി സുജാതയ്ക്ക് സ്വീകരണം നല്‍കി
Tuesday 15 July 2025 8:59 PM IST
കാഞ്ഞങ്ങാട്: മികച്ച സാമൂഹിക പ്രവർത്തകക്കുള്ള ഭാരത് സേവക് സമാജം പുരസ്‌കാരം നേടി തിരിച്ചെത്തിയ നഗരസഭ ചെയർപേഴ്സൺ കെ.വി.സുജാതയ്ക്ക് റെയിൽവേ സ്റ്റേഷനിൽ സഹ കൗൺസിലർമാർ സ്വീകരണം നൽകി. തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ പുരസ്‌കാരം ഏറ്റുവാങ്ങി. മാവേലി എക്സ്പ്രസ്സിൽ കാഞ്ഞങ്ങാട്ടെത്തിയ പുരസ്‌കാര ജേതാവിന് സഹ കൗൺസിലർമാർ സ്വീകരണം നൽകി.മുതിർന്ന അംഗം എച്ച്.ശിവദത്ത് പൂച്ചെണ്ടു നൽകി സ്വീകരിച്ചു. സ്ഥിരം സമിതി അധ്യക്ഷൻമാരായ കെ ലത, കെ അനീശൻ, കെ പ്രഭാവതി, കൗൺസിലർമാരായ പി വി മോഹനൻ, സി രവീന്ദ്രൻ, ടി.ബാലകൃഷ്ണൻ, എ.കെ.ലക്ഷ്മി, എം.ശോഭന, കെ.വി.മായാകുമാരി, ടി.വി.സുജിത്ത് കുമാർ, ഫൗസിയ ഷെരീഫ് , പേഴ്സണൽ സ്റ്റാഫ് രസിക് അതിയാമ്പൂർ തുടങ്ങിയവർ പങ്കെടുത്തു. സ്വീകരണത്തിന് നഗരസഭാ ചെയർപേഴ്സൺ നന്ദി പറഞ്ഞു.