വില കൂടിയിട്ടെന്തിനാ, ഒറ്റ കരിക്കു പോലും ബാക്കി വച്ചാലല്ലേ? കുരങ്ങ് ശല്യത്തിൽ ആശയറ്റ് മലയോര കർഷകർ

Tuesday 15 July 2025 9:18 PM IST

കണ്ണൂ‌ർ:.ക​ണി​ച്ചാ​ർ, കൊ​ട്ടി​യൂ​ർ,ആ​റ​ളം, കോ​ള​യാ​ട്, കേ​ള​കം തുടങ്ങിയ മലയോര ഗ്രാമപ​ഞ്ചാ​യ​ത്തു​ക​ളി​ൽ വാനരപ്പടയുടെ ആക്രമത്തിൽ ഗതികെട്ടി കേരകർഷകർ. തേങ്ങയ്ക്ക് ക്ഷാമം നേരിടുന്ന സമയത്താണ് കുരങ്ങുകൾ ഇവർക്ക് വലിയ വെല്ലുവിളി സൃഷ്ടിക്കുന്നത്. കരിക്കു തന്നെ പറിച്ചെടുത്ത് നശിപ്പിക്കുന്ന ഇവ തേങ്ങയ്ക്ക് ലഭിക്കുന്ന സർവകാലറെക്കോർഡ് വിലയുടെ പ്രയോജനം കർഷകർക്ക് കിട്ടാതാക്കുകയാണ്.

കൂട്ടത്തോടെ എത്തിയാണ് കുരങ്ങുകൾ കരിക്കും ഇളനീരും പറിച്ചെടുത്ത് ആഹാരമാക്കുകയും നശിപ്പിക്കുകയും ചെയ്യുന്നത്.

ഈ വർഷത്തെ അനുഭവം മാത്രമല്ല, കഴിഞ്ഞ നാല്, അഞ്ച് വർഷങ്ങളായി മലയോരപ്രദേശം വാനരപ്പടയുടെ കൊടിയ ശല്യം നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇവയുടെ ആക്രമണത്തിൽ നിന്ന് വല്ലപ്പോഴും ഒഴിഞ്ഞുകിട്ടുന്ന താഴെ വീണാൽ കാട്ടുപന്നികളും

കൊണ്ടുപോകും.തെ​​ങ്ങൊന്നിന് 40 രൂ​​പ​​ നൽകി തേങ്ങയിടീക്കാൻ സാധിക്കുന്നില്ലെന്നും കർഷകർ പറയുന്നു.

മ​​ട​​പ്പു​​ര​​ച്ചാ​​ൽ , പെ​​രു​​മ്പു​​ന്ന, ഓ​ടംതോ​ട് എന്നിവിടങ്ങളിലെയെല്ലാം ക​​ർഷക​​രു​​ടെ​​ സ്ഥി​​തി ഇതുതന്നെയാണ്.

തേങ്ങയ്ക്ക് വീണ്ടും വില വർദ്ധനവ്

പൊതുവെ തേങ്ങയ്ക്ക് വില ഉയരുന്ന സാഹചര്യത്തിലാണ് കുരങ്ങു കൂട്ടങ്ങളുടെ ശല്യം കാരണം കർഷകർക്ക് അത് വിപണിയിലെത്തിക്കാൻ കഴിയാതെ വരുന്നത്. മൊ​ത്ത​വ്യാ​പാ​ര​വി​ല 75 രൂ​പ​യും ചി​ല്ല​റ ​വി​ല 82 രൂ​പയുമായി. തേങ്ങ വില കൂടിയതോടെ വെളിച്ചെണ്ണയ്ക്കും വില വർദ്ധിച്ചിരിക്കുകയാണ്.ബ്രാ​ൻഡഡ് വെ​ളി​ച്ചെ​ണ്ണ 450 രൂ​പ​യാ​ണു വി​ല. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ഓ​ണ​മാ​കുമ്പോഴേ​ക്കും നാ​ളി​കേ​രം വി​ല 100 രൂ​പ​യി​ലെ​ത്താനും സാദ്ധ്യതയുണ്ടെന്ന് വ്യാ​പാ​രി​ക​ൾ പ​റ​ഞ്ഞു. വെ​ളി​ച്ചെ​ണ്ണ​വി​ല അ​ടു​ത്ത മാ​സ​ത്തോ​ടെ 500 രൂ​പ​യി​ലെ​ത്താനുമിടയുണ്ട്.

മറ്റ് കൃഷികളും ഭീഷണിയിൽ

വാ​​ഴ, മ​​ര​​ച്ചീ​​നി, എന്നിവയും കുരങ്ങുകൾ വ്യാപകമായി നശിപ്പിക്കുകയാണ്. വാ​​ഴ​​ക്ക​​ന്നു​​ക​​ൾ കീ​​റി ഉൾവശത്തെ മൃദുവായ ഭാഗമാണ് ഇവ തിന്നുന്നത്. മൂ​​പ്പെ​​ത്താ​​ത്ത വാ​​ഴ​​ക്കു​​ല​​ക​​ളും നശിപ്പിക്കുന്നു. തോ​​ട്ട​​ത്തി​​ൽ ത​​മ്പ​​ടി​​ച്ച് കൃ​​ഷി മു​​ഴു​​വ​​ൻ ന​​ശി​​പ്പി​​ച്ച് ക​​ഴി​​യു​​മ്പോ​​ൾ അ​​ടു​​ത്ത തോ​​ട്ടത്തിലേക്ക് നീങ്ങുന്നതാണ് ഇവയുടെ രീതി.ഓ​​ടി​​ക്കാ​​ൻ ശ്ര​​മി​​ച്ചാ​​ൽ അ​​ക്ര​​മാ​​സ​​ക്ത​​രാ​​യി കൂ​​ട്ട​​ത്തോ​​ടെ പി​​ന്തു​​ട​​ർന്ന് ആ​​ക്ര​​മി​​ക്കാനും ഇവ മടിക്കുന്നില്ല. വീ​​ടു​​ക​​ളി​​ലെ ജ​​ന​​ലു​​ക​​ളും വാ​​തി​​ലു​​ക​​ളും തു​​റ​​ന്നി​​ടാ​​ൻ ക​​ഴി​​യാ​​ത്ത സ്ഥി​​തി​​യാ​​ണ് ഈ പ്രദേശത്തെല്ലാം.വീ​​ടി​​നു​​ള്ളി​​ൽ ക​​യ​​റി ഭ​​ക്ഷ്യ​​വ​​സ്തു​​ക്ക​​ളും ധാ​​ന്യ​​ങ്ങ​​ളും തി​ന്നുകയും വ​​സ്ത്ര​​മു​​ൾപ്പെടെ​​യു​​ള്ള​​വ ന​​ശി​​പ്പി​​ക്കു​​ക​​യും ചെ​​യ്യു​ന്നു. കു​​ട്ടി​​ക​​ളെ​​യും സ്ത്രീ​​ക​​ളെ​​യും ആ​​ക്ര​​മി​​ക്കു​​ന്ന​​തും പ​​തി​​വാ​​ണ്. കൊ​ക്കോ​യു​ടെ പ​ച്ച​ക്കാ​യ​ക​ളും ഇവ തിന്നുതീർക്കുകയാണ്.